Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cctv Footage

അ​ബ്കാ​രി കേ​സ്; ആ​ന്‍റോയുടെ വീ​ട്ടി​ലെ സി​സി​ടി​വി​യി​ല്‍ ദൃ​ശ്യ​ങ്ങ​ളി​ല്ല, ഡി​വി​ആ​ർ അ​പ്ര​ത്യ​ക്ഷം

ക​ൽ​പ്പ​റ്റ: വീ​ട്ടി​ല്‍ നി​ന്ന് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ കു​രു​ക്ക് മു​റു​കു​ന്നു. ആ​ന്‍റോ​യു​ടെ വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ലെ 22 നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലെ​യും ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി. ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഡി​വി​ആ​ർ വീ​ട്ടി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റി​യ നി​ല​യി​ലാ​ണെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു. 

തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡി​വി​ആ​ർ മാ​റ്റി​യ​തെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ സം​ശ​യം. ആ​ന്‍റോ അ​ഗ​സ്റ്റി​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എ​ക്സൈ​സ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​കാ​വു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​ത് അ​ന്വേ​ഷ​ണ​സം​ഘം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

അ​ള​വി​ൽ കൂ​ടു​ത​ൽ മ​ദ്യം സൂ​ക്ഷി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി 24 മ​ണി​ക്കൂ​ർ ക​സ്റ്റ​ഡി​യി​ലാ​ണ് ബ​ത്തേ​രി കോ​ട​തി വി​ട്ട​ത്. നാ​ളെ ആ​ന്‍റോ​യു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തും ഡി​വി​ആ​ർ മാ​റ്റി​യ​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ്രോ​സി​ക്യൂ​ഷ​ൻ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ൾ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യേ​ക്കും.

ചോ​ദ്യം ചെ​യ്യ​ലി​ൽ വാ​ഴ​വ​റ്റ​യി​ലെ വീ​ട് ത​ന്‍റെ പേ​രി​ല​ല്ലെ​ന്നും വീ​ട്ടി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും ആ​ന്‍റോ ആ​വ​ർ​ത്തി​ച്ചു. കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലും ആ​വ​ർ​ത്തി​ച്ച​താ​യാ​ണ് വി​വ​രം. വീ​ട് ബാ​ങ്ക് ജ​പ്തി ചെ​യ്ത​ശേ​ഷം സ​ർ​ഫാ​സി നി​യ​മ​പ്ര​കാ​രം മ​റ്റൊ​രാ​ൾ വാ​ങ്ങി​യ​താ​ണെ​ന്നും ആ​ന്‍റോ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.

താ​ൻ മ​ദ്യ​പി​ക്കു​ന്ന ആ​ള​ല്ലെ​ന്നും പി​ടി​ച്ചെ​ടു​ത്ത മ​ദ്യ​ത്തെ​ക്കു​റി​ച്ച് അ​റി​വി​ല്ലെ​ന്നും ആ​ന്‍റോ ആ​വ​ർ​ത്തി​ച്ചു. എ​ന്നാ​ൽ വാ​ഴ​വ​റ്റ​യി​ലെ വീ​ട് ആ​ന്‍റോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് എ​ക്സൈ​സ്.

അ​തേ​സ​മ​യം വാ​ഴ​വ​റ്റ​യി​ലെ വീ​ട്ടി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ സ്റ്റോ​പ്പ് മെ​മ്മോ​യും പു​റ​ത്തു​വ​ന്നു. വീ​ടി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം, മ​ദ്യ​ത്തി​ന്‍റെ ഉ​റ​വി​ടം, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്.

Kerala

ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​പേ​ക്ഷ ന​ൽ​കി റെ​യി​ൽ​വേ പോ​ലീ​സ്

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രാ​യി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ​ക്കാ​യി റെ​യി​ൽ​വെ പൊ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി.

പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യാ​ൻ ദൃ​ശ്യ​ങ്ങ​ള്‍ നി​ർ​ണാ​യ​ക​മാ​കും

അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ റി​മാ​ൻ​ഡ് ചെ​യ്തു. കെ​എ​സ്‍​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി അ​തു​ൽ അ​ട​ക്ക​മു​ള്ള അ​ഞ്ചു പ്ര​വ​ർ​ത്ത​ക​രാ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. വീ​ണാ ജോ​ര്‍​ജി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി റെ​യി​ൽ​വേ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

Kerala

മാ​ളി​ക്ക​ട​വ് കൊ​ല​പാ​ത​കം; നി​ർ​ണാ​യ​ക ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വ് കൊ​ല​പാ​ത​ക​ത്തി​ൽ നി​ർ​ണാ​യ​ക ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കൊ​ല്ല​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹം പ്ര​തി വൈ​ശാ​ഖ​നും ഭാ​ര്യ​യും ചേ​ർ​ന്ന് കാ​റി​ലേ​ക്ക് ക​യ​റ്റു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഒ​ന്നി​ച്ച് ജീ​വ​നൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ വി​ളി​ച്ച് വ​രു​ത്തി പ്ര​തി വൈ​ശാ​ഖ​ൻ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​തി​നു​ശേ​ഷം യു​വ​തി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വൈ​ശാ​ഖ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൃ​ത്യ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഒ​ന്നി​ച്ച് ജീ​വ​നൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് യു​വ​തി​യെ വൈ​ശാ​ഖ​ൻ‌ സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

ഇ​തി​നാ​യി ര​ണ്ട് കു​രു​ക്കു​ക​ൾ ത​യാ​റാ​ക്കി​യ വൈ​ശാ​ഖ​ൻ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കു​രു​ക്ക് മു​റു​ക്കി​യ ശേ​ഷം സ്റ്റൂ​ൾ ത​ട്ടി​മാ​റ്റു​ക​യാ​യി​രു​ന്നു. 16 വ​യ​സു​മു​ത​ൽ പ്ര​തി യു​വ​തി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഡ​യ​റി കു​റി​പ്പു​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വൈ​ശാ​ഖ​നെ​തി​രെ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി മ​റ്റൊ​രു എ​ഫ്ഐ​ആ​റും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​യു​മാ​യി ഇ​ന്ന് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. കൊ​ല ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​ലും ഉ​റ​ക്ക​ഗു​ളി​ക​യും ജ്യൂ​സും വാ​ങ്ങി​യ സ്ഥ​ല​ത്തും പ്ര​തി​യെ എ​ത്തി​ക്കും.

Kerala

മൂന്നു ലക്ഷം വിലയുള്ള പോത്തുകളെ മോഷ്‌ടിച്ചു കടത്തി, ദൃശ്യം സിസിടിവിയിൽ

തലശേരി: കല്ലിക്കണ്ടിയിൽ മൂന്നു ലക്ഷം വില വരുന്ന രണ്ട് പോത്തുകളെ അജ്ഞാതൻ മോഷ്‌ടിച്ചു. ഷെഡിൽ കെട്ടിയിരുന്ന രണ്ടു പോത്തുകളെയാണ് മോഷ്ടിച്ചു കൊണ്ടുപോയത്. തൂവക്കുന്ന് കല്ലിക്കണ്ടിയിലെ കെ.കെ. ഷുഹൈബിന്‍റെ പരാതിയിൽ കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പരാതിക്കാരന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തൃപ്രങ്ങോട്ടൂർ കല്ലിക്കണ്ടിയിലെ സ്ഥലത്തെ ഷെഡിൽ കെട്ടിയിരുന്ന ഒരു ലക്ഷത്തി അമ്പതിനായിരം രൂപവില വരുന്ന രണ്ടുപോത്തുകളെയാണ് അജ്ഞാതൻ മോഷ്ടിച്ചു കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 11.14 നാണ് സംഭവമെന്ന് നിരീക്ഷണ ക്യാമറ ദൃശ്യത്തിൽ കണ്ടെത്തിയിരുന്നു.

ഷെഡിൽ വേറെയും പോത്തുകളുണ്ട്. കറുത്ത നിറത്തിലുള്ള പോത്തുകളെ തലയിൽ തുണി കെട്ടിയ ഒരാൾ കെട്ടഴിച്ച് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിലുണ്ട്. കേസെടുത്ത പോലീസ് പല സിസിടിവി കളും നിരീക്ഷണ വിധേയമാക്കി അന്വേഷണം തുടങ്ങി.

District News

ക​രി​യംകാ​പ്പി​ൽ പുലിയുടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ

അ​യ്ക്കാ​ത്തോ​ട്: ക​രി​യം കാ​പ്പി​ൽ പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് അ​ട​യ്ക്കാ​ത്തോ​ട് - രാ​മ​ച്ചി റോ​ഡി​ലു​ള്ള സ്ക​റി​യാ പ​ള്ളി​വാ​തു​ക്ക​ലി​ന്‍റെ തോ​ട്ടത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് ദൃ​ശ്യ​ത്തി​ൽ ഉ​ള്ള​ത്. തോ​ട്ടം പാ​ട്ട​ത്തി​ന് എ​ടു​ത്തു ടാ​പ്പ് ചെ​യ്യു​ന്ന മ​ഠ​ത്തി​ൽ വി​നു ജോ​സ​ഫ് ആ​ണ് പു​ലി​യു​ടെ ദൃ​ശ്യം സി​സി​ടി​വി​യി​ൽ ക​ണ്ട​ത്.

പു​ലി സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ തോ​ട്ട​ത്തി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​വി​ടെ ടാ​പ്പ് ചെ​യ്യാ​ൻ ഇ​റ​ങ്ങു​ന്ന​ത്. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​കരി​ച്ചു. ജ​ന​വാ​സ മേ​ഖ​ല അ​ല്ലാ​ത്ത​തി​നാ​ലും വ​നം അ​ടു​ത്തു​ള്ള​തി​നാ​ലും പു​ലി വ​ന​ത്തി​ലേ​ക്ക് തി​രി​കെ പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.

മ​ണ​ത്ത​ണ സെ​ക്‌ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ടി. ​പ്ര​മോ​ദ്കു​മാ​ർ സ്ഥ​ല​ത്തെ​ത്തി. ജ​ന​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് അ​ടി​യ​ന്ത​ര​മാ​യി മൂ​ന്ന് ഓ​ൺ​ലൈ​ൻ കാ​മ​റ​ക​ൾ കൂ​ടി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. രാ​ത്രി​യും പ​ക​ലും പ​ട്രോ​ളിം​ഗ് ന​ട​ത്താ​നും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​നി​യും പു​ലി​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ കൂ​ട് സ്ഥാ​പി​ച്ച് പു​ലി​യെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ം. റ​ബ​ർ ടാ​പ്പിം​ഗി​നും മ​റ്റും പോ​കു​ന്ന ആ​ളു​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സംഭവത്തിൽ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് വ​നം വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​നും ആ​വ​ശ്യ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾക്കും ​ല​ഭ്യ​മാ​ക്കാ​നും ഇ​നി​യും പു​ലി​യു​ടെ സാ​ന്നി​ധ്യം കാ​മ​റ​യി​ൽ പ​തി​യു​ക​യാ​ണെ​ങ്കി​ൽ കൂ​ടുവ​ച്ച് പി​ടി​കൂ​ടാനു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് ഉ​റ​പ്പു ന​ല്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ, വാ​ർ​ഡംഗം അ​ബ്ദു​ൾ​സ​ലാം തു​ട​ങ്ങി​യ​വ​ർ പ്ര​സി​ഡ​ന്‍റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Kerala

ക​സ്റ്റ​ഡി​ മ​ർ​ദ​നം: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

തൃ​​​ശൂ​​​ർ: വ​​​ല​​​പ്പാ​​​ട് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ക​​​സ്റ്റ​​​ഡി​​​ മ​​​ർ​​​ദ​​​ന​​​വും സ്ത്രീ​​​ക്കെ​​​തി​​​രാ​​​യ ലൈം​​​ഗി​​​കാധി​​​ക്ഷേ​​​പ​​​വും സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ, സം​​​ഭ​​​വ​​​ദി​​​വ​​​സ​​​ത്തെ സ്റ്റേ​​​ഷ​​​നി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. കി​​​ള്ളി​​​ക്കു​​​ള​​​ങ്ങ​​​ര സ്വ​​​ദേ​​​ശി കെ.​​​ആ​​​ർ. റി​​​ജി​​​ത്ത് ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ണ​​​ർ എം. ​​​ശ്രീ​​​കു​​​മാ​​​റി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

മു​​​ൻ എ​​​സ്എ​​​ച്ച്ഒ എം.​​​കെ. ര​​​മേ​​​ശി​​​നെ​​​തി​​​രാ​​​യ പ​​​രാ​​​തി​​​യി​​​ൽ, സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സ്വ​​​കാ​​​ര്യ​​​ത​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന പോ​​​ലീ​​​സ് വാ​​​ദം ക​​​മ്മീ​​​ഷ​​​ൻ ത​​​ള്ളി. പ​​​രാ​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ച ക​​​സ്റ്റ​​​ഡി​​​ മ​​​ർ​​​ദ​​​ന​​​വും സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ച​​​തും സം​​​ബ​​​ന്ധി​​​ച്ച സ​​​ത്യാ​​​വ​​​സ്ഥ പു​​​റ​​​ത്തു​​​വ​​​രാ​​​ൻ ദൃ​​​ശ്യ​​​ങ്ങ​​​ൾ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നു ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു.

2024 ന​​​വം​​​ബ​​​ർ 20നു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് പ​​​രാ​​​തി. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മു​​​മ്പു​​​ത​​​ന്നെ ഡി​​​ഐ​​​ജി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തും ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചു. ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നു​​​വേ​​​ണ്ടി നേ​​​ർ​​​ക്കാ​​​ഴ്ച അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​ബി. സ​​​തീ​​​ഷി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ൾ ​ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു.

Kerala

പോ​​​ലീ​​​സി​​​ന്‍റെ ക​​​ള്ള​​​ക്ക​​​ഥ പൊ​​​ളി​​​ച്ച് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ

കൊ​​​ച്ചി: പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്ത ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​നെ കാ​​​​​​ണാ​​​​​​ൻ കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​യ ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​യാ​​​​​​യ യു​​​​​​വ​​​​​​തി​​​​​​യെ സി​​​​​​ഐ അ​​​​​​തി​​​​​​ക്രൂ​​​​​​ര​​​​​​മാ​​​​​​യി മ​​​​​​ർ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന്.

2024 ജൂ​​​​​​ണ്‍ 20ന് ​​​​​​ന​​​​​​ട​​​​​​ന്ന മ​​​​​​ര്‍ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​പ്ര​​​​​​കാ​​​​​​ര​​​മാ​​​ണു പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യാ​​​യ ഷൈ​​​​​​മോ​​​​​​ള്‍ക്കു പോ​​​​​​ലീ​​​​​​സ് കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ആ​​​​​​രോ​​​​​​പ​​​​​​ണം നി​​​​​​ഷേ​​​​​​ധി​​​​​​ച്ച പോ​​​​​​ലീ​​​​​​സ് യു​​​​​​വ​​​​​​തി കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്കു വ​​​​​​ലി​​​​​​ച്ചി​​​​​​ഴ​​​​​​ച്ചു​​​​​​വെ​​​​​​ന്നും പ്ര​​​​​​ശ്‌​​​​​​നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ന്‍ പോ​​​​​​ലീ​​​​​​സ് ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

സി​​​​​​ഐ​​​​​​യെ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി മ​​​​​​ര്‍ദി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് യു​​​​​​വ​​​​​​തി​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച ഷൈ​​​​​​മോ​​​​​​ളെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് കോ​​​​​​ട​​​​​​തി ത​​​​​​ട​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ര്‍ന്ന് ത​​​​​​ന്നെ മ​​​​​​ര്‍ദി​​​​​​ക്കു​​​​​​ന്ന സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്ന് പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യും ഭ​​​​​​ര്‍ത്താ​​​​​​വും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. ഇ​​​​​​തോ​​​​​​ടെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി, ഡി​​​​​​ജി​​​​​​പി, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍, വ​​​​​​നി​​​​​​താ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല​​​​​​ട​​​​​​ക്കം പ​​​​​​രാ​​​​​​തി ന​​​​​​ല്‍കി​​​​​​യെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി വൈ​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ബെ​​​​​​ന്‍ജോ പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഇ​​​​​​വ​​​​​​ര്‍ കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച​​​​​​ത്. ബെ​​​​​​ന്‍ജോ പ്ര​​​​​​തി​​​​​​യാ​​​​​​യ കേ​​​​​​സ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ്.

ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യി​​​​​​ല്‍ സ​​​​​​ന്തോ​​​​​​ഷം

എ​​​​​​സ്എ​​​​​​ച്ച്ഒ​​​​​​യ്‌​​​​​​ക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യെ​​​​​​ടു​​​​​​ക്കു​​​​​​മെ​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ നി​​​​​​ല​​​​​​പാ​​​​​​ടി​​​​​​ല്‍ സ​​​​​​ന്തോ​​​​​​ഷ​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് ബെ​​​​​​ന്‍ജോ​​​​​​യും ഷൈ​​​​​​മോ​​​​​​ളും പ്ര​​​​​​തി​​​​​​ക​​​​​​രി​​​​​​ച്ചു. കേ​​​​​​സി​​​​​​ല്‍ നി​​​​​​യ​​​​​​മ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി മു​​​​​​ന്നോ​​​​​​ട്ടു​​​​​​പോ​​​​​​കു​​​​​​മെ​​​​​​ന്നും ഇ​​​​​​രു​​​​​​വ​​​​​​രും വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

Kerala

കെ​എ​സ്എ​ഫ്ഡി​സി തീ​യ​റ്റ​റു​ക​ളി​ലെ ക​മി​താ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ശ്ലീ​ല സൈ​റ്റി​ൽ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍റെ(​കെ​എ​സ്എ​ഫ്ഡി​സി) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തീ​യ​റ്റ​റു​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു.

തീ​യ​റ്റ​റു​ക​ളി​ല്‍ സി​നി​മ കാ​ണാ​നെ​ത്തി​യ ക​മി​താ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ശ്ലീ​ല വെ​ബ്‌​സൈ​റ്റു​ക​ളി​ലും ടെ​ലി​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലും പ്ര​ച​രി​ക്കു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ കെ​എ​സ്എ​ഫ്‌​സി​യു​ടെ പ​രാ​തി​യി​ല്‍ സൈ​ബ​ര്‍ സെ​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്തെ കൈ​ര​ളി, നി​ള, ശ്രീ ​തീ​യ​റ്റ​റു​ക​ളി​ല്‍​നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ശ്ലീ​ല സൈ​റ്റു​ക​ളി​ലു​ള്ള​ത്. ഇ​തി​നൊ​പ്പം ടെ​ലി​ഗ്രാം ചാ​ന​ലു​ക​ളി​ലൂ​ടെ​യും ഇ​ത്ത​രം ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

പ​ണം​ന​ല്‍​കി വാ​ങ്ങാ​വു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ​ക​ള്‍ സൈ​റ്റു​ക​ളി​ലു​ള്ള​ത്. 2023 മു​ത​ലു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ചോ​ര്‍​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സി​സി​ടി​വി വീ​ഡി​യോ​ക​ള്‍ അ​ശ്ലീ​ല സൈ​റ്റു​ക​ളി​ല​ട​ക്കം ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം.

പ്ര​ച​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ തീ​യ​റ്റ​റി​ന്‍റെ പേ​രും സ്‌​ക്രീ​ന്‍ ന​മ്പ​രും തീ​യ​തി​യും സ​മ​യ​വു​മെ​ല്ലാം വ്യ​ക്ത​മാ​യി കാ​ണു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​നും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രെ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഡ​​​​​ല്‍ഹി സ്‌​​​​​ഫോ​​​​​ട​​​​​നം; സിസിടിവി ദൃശ്യങ്ങൾ ചികയുന്നു

ന്യൂ​​​​​ഡ​​​​​ൽ‌​​​​​ഹി: നി​​​​​ർ​​​​​ണാ​​​​​യ​​​​​ക വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ​​​​​യി​​​​​ൽ‌ ചെ​​​​​ങ്കോ​​​​​ട്ട​​​​​യു​​​​​ടെ പ​​​​​രി​​​​​സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​സം​​​​​ഘം ചി​​​​​ക​​​​​യു​​​​​ന്നു. പ്ര​​​​​ദേ​​​​​ശ​​​​​ത്തെ മൊ​​​​​ബൈ​​​​​ൽ​​​​​ഫോ​​​​​ൺ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​ന്‍റെ മൊ​​​​​ത്തം വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഹ​​​​​രി​​​​​യാ​​​​​ന ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​ന്പ​​​​​ർ​​​​​പ്ലേ​​​​​റ്റി​​​​​ലു​​​​​ള്ള ഹ്യു​​​​​ണ്ടാ​​​​​യി ഐ 20​​​​​ കാ​​​​​റി​​​​​ലാ​​​​​ണു സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്. ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​മെ​​​​​ന്ന നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണം. ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ മു​​​​​ക്കി​​​​​ലും മൂ​​​​​ല​​​​​യി​​​​​ലും സ്പെ​​​​​ഷ​​​ൽ സെ​​​​​ല്ലും ക്രൈം​​​​​ബ്രാ​​​​​ഞ്ചും അ​​​​​രി​​​​​ച്ചു​​​​​പെ​​​​​റു​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

Latest News

Corehub Up